കൊച്ചി : താരസംഘടന അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരം നടക്കുക ദേവനും ശ്വേതാ മേനോനും തമ്മിലാണ്. ബാക്കിയുള്ളവർ പത്രിക പിൻവലിച്ചു. നടി നവ്യ നായർ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പിന്മാറി. (AMMA association Elections )
പലരും പിന്മാറിയതിനാലാണ് താനും പിൻവാങ്ങിയതെന്നാണ് അവർ പറഞ്ഞത്. അതേസമയം, ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.