കൊച്ചി : താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നാളെ അന്തിമ മത്സര ചിത്രം വ്യക്തമാകും. നാളെ വൈകുന്നേരം 3 മണിക്ക് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കും. (AMMA association elections)
4 മണിക്ക് അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ശ്വേത മേനോനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൂടുതൽ സാധ്യത. ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരും മത്സരിക്കുന്നു.
അതേസമയം, ആരോപണവിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.