
അമിതാഭ് ബച്ചൻ അവതാരകനായ 'കോൻ ബനേഗാ ക്രോർപതി' സീസൺ 17നുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സോണി ടി.വിയിൽ ആഗസ്റ്റ് 11 മുതലാണ് സംപ്രേഷണം ആരംഭിക്കുന്നത്. ഏറെ നാൾക്കു ശേഷമുള്ള അമിതാഭ് ബച്ചന്‍റെ തിരിച്ചു വരവായാണ് പരിപാടിയെ ഏവരും നോക്കിക്കാണുന്നത്.
അമിതാഭ് ബച്ചന്‍റെ സാന്നിധ്യം കൊണ്ട് ഏറെ പ്രശസ്തിയാർജ്ജിച്ച ഷോയാണ് കോൻ ബനേഗ ക്രോർപതി. 5 കോടി രൂപയാണ് അമിതാഭ് ബച്ചൻ ഒരു എപ്പിസോഡിന് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടി.വി ഷോ അവതാരകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ ഒരാൾ അമിതാഭ് ബച്ചനാണ്. 2000 ജൂലൈ 3 നാണ് കോൻ ബനേഗാ ക്രോർപതി ഷോ സംപ്രേഷണം ആരംഭിച്ചത്. തുടക്കം മുതൽ അമിതാഭ് ബച്ചനാണ് ഷോയുടെ അവതാരകനും
സീസൺ 17ന്റെ പ്രൊമോ വീഡിയോകൾ ഇതിനോടകം തന്നെ ഇന്‍റർനെറ്റിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്കാവും ഷോയുടെ സമയം. സോണി ലൈവ് ഒ.ടി.ടി പ്ലാറ്റ്ഫോമിലും എപ്പിസോഡുകൾ ലഭ്യമാകും.