
നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അമേയ മാത്യു വിവാഹിതയായി. കാനഡയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ വരന്‍. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
വിവാഹ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അമേയ പങ്കുവെച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായാണ് അമേയ വിവാഹത്തിനെത്തിയത്. പച്ച സ്യൂട്ട് ആയിരുന്നു വരന്റെ ഔട്ട്ഫിറ്റ്. 2023 മെയിലാണ് അമേയ മാത്യു വിവാഹിതയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. മോതിരം കൈമാറിയതിന്റെ ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഇരുവരും ഒരു വര്‍ഷത്തിനുശേഷം വിവാഹിതരായിരിക്കുകയാണ്. വിവാഹത്തോട് അനുബന്ധിച്ച് നിരവധി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബ്രൈഡല്‍ ഷവറോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നാലെ 'സേവ് ദ ഡേറ്റ്' വീഡിയോയും ചിത്രങ്ങളും അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.