ആമേൻ വില്ലൻ മകരന്ദ് ദേശ്‌പാണ്ഡെയും വവ്വാലിലേക്ക് | Makarand Deshpande

സിനിമയുടെ പുതിയ അപ്ഡേഷൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ, ചിത്രീകരണം അടുത്തമാസം
Makarand Deshpande
Published on

ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന 'വവ്വാൽ' സിനിമയുടെ പുതിയ അപ്ഡേഷൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. എംപുരാൻ വില്ലൻ അഭിമന്യു സിങ് ആണ് ആദ്യമായി വവ്വാലിലേക്ക് വന്നത്. രണ്ടാമതായി ബോഡിങ് ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച പെർഫോമർമാരിൽ ഒരാളായ മകരന്ദ് ദേശ്പാണ്ഡെയാണ്‌. ആമേൻ, ടു കൺട്രീസ്, പുലിമുരുകൻ, വോയിസ് ഓഫ് സത്യനാഥൻ എന്നീ ചിത്രങ്ങളിലൂടെ മകരന്ദ് മലയാളികൾക്ക് ഏറെ പരിചിതനാണ്.

‌അന്യഭാഷകളിൽ നിറസാന്നിധ്യമായ അദ്ദേഹം വവ്വാലിൽ ഞെട്ടിക്കുന്ന ഷെയ്‌ഡുകളിൽ ആണ്. ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലിന്റെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് ടൈറ്റിൽ നൽകുന്നത്.

മനോജ് എംജെ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫൈസൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- ‍സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com