ഗോകുൽ സുരേഷ് നായകനാകുന്ന 'അമ്പലമുക്കിലെ വിശേഷങ്ങൾ', ചിത്രത്തിലെ പ്രൊമോ സോങ് റിലീസായി | Ambalamukkile Visheshangal

ചിത്രത്തിന്റെ ടീസറിനു കിട്ടിയ ഗംഭീര പ്രതികരണങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രൊമോ സോങ് പ്രേക്ഷകരിലേക്കെത്തിയത്.
Ambalamukkile Visheshangal
Updated on

ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'അമ്പലമുക്കിലെ വിശേഷങ്ങൾ' എന്ന ചിത്രത്തിലെ പ്രൊമോ സോങ് “ഒരു കൂട്ടം” റിലീസായി. ഡിസംബർ 5 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഗോകുൽ സുരേഷ്, ലാൽ, ഗണപതി, മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണൻ , മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജ്, അഡീഷണൽ ഗാനം- അരുൾ ദേവ് എന്നിവര്‍ സംഗീതസംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റേതായി റിലീസ് ചെയ്ത ടീസറിനു കിട്ടിയ ഗംഭീര പ്രതികരണങ്ങൾക്ക് ശേഷമാണ് അമ്പലമുക്കിലെ വിശേഷങ്ങളിലെ പ്രൊമോ സോങ് പ്രേക്ഷകരിലേക്കെത്തിയത്.

ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീമും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ : ഉമേഷ് കൃഷ്ണൻ, കൊ പ്രൊഡ്യൂസർ : മുരളി ചന്ദ്, എക്സികുട്ടിവ് പ്രൊഡ്യൂസർ : ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം : മനീഷ് ഭാർഗവൻ, ഗാന രചന : പി.ബിനു, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, കലാസംവിധാനം : നാഥൻ, പ്രൊഡക്ഷൻ കൺട്രോളർ : നിസാർ മുഹമ്മദ്, മേക്കപ്പ് : പ്രദീപ് രംഗൻ, പി ആർ ഓ: പ്രതീഷ് ശേഖർ, സ്റ്റിൽസ്: ക്ലിന്റ് ബേബി, ഡിസൈൻ : സാൻസൺ ആഡ്സ്. രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com