
ജയ്‌ലര്‍, ജവാന്‍, ലിയോ, വേട്ടയന്‍ തുടങ്ങി വമ്പന്‍ സിനിമകള്‍ക്കുശേഷം ശ്രീ ഗോകുലം മൂവീസ് ശിവകാര്‍ത്തികേയന്‍-സായി പല്ലവി ചിത്രം 'അമരനു'മായി കേരളത്തിലേക്കെത്തുന്നു. ഉലകനായകന്‍ കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് അമരൻ നിര്‍മിക്കുന്നത്. രാജ്കുമാര്‍ പെരിയസാമിയാണ് ഈ ചിത്രത്തിന്റെ സംവിധാനം.
ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന അമരന്‍ ഒക്ടോബര്‍ 31- ന് തീയേറ്ററുകളില്‍ എത്തും. മേജര്‍ മുകുന്ദ് വരദരാജായി ശിവകാര്‍ത്തികേയന്‍ വരുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയിട്ടാണ് ചിത്രത്തില്‍ സായി പല്ലവി എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ശ്രീ ഗോകുലം മൂവീസിനു വേണ്ടി വിതരണ ചുമതല നിര്‍വഹിക്കുന്നത്.