

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിനു പിന്നാലെ പ്രതികരിച്ച് നടി റിമ കല്ലിങ്കൽ. “എപ്പോഴും, മുന്‍പത്തേതിലും ശക്തമായി, ഇപ്പോള്‍” എന്ന അടുക്കുറിപ്പോടെ, മുന്‍പ് ഒരു വേദിയില്‍ 'അതിജീവിതയ്ക്കൊപ്പമെന്ന' നിലപാട് അറിയിച്ചുകൊണ്ട് താന്‍ ഉയര്‍ത്തിയ 'അവള്‍ക്കൊപ്പം' എന്ന് എഴുതിയ ബാനറിന്‍റെ ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ രൂപീകരിക്കപ്പെട്ട സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയിലെ സജീവ സാന്നിധ്യമായിരുന്നു റിമ കല്ലിങ്കല്‍.
നീണ്ട എട്ടുവർഷത്തോളമുള്ള വിചാരണക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. അതേസമയം, ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും.