

അല്ലു അർജുൻ തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുമ്പോൾ പ്രതിഫലം സംബന്ധിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുന്നത്(Allu Arjun). അറ്റ്ലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ അല്ലു അർജുൻ 175 കോടി പ്രതിഫലം വാങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാത്രമല്ല; സിനിമയുടെ ലാഭത്തിൽ നിന്നും 15 % നിർമ്മാതാക്കൾ താരത്തിന് നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വരുന്ന ഒക്ടോബറിന് മുൻപ് ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം.
തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ കാണികളെ ഞെട്ടിച്ച സംവിധായകനാണ് അറ്റ്ലി. സിനിമയ്ക്ക് വേണ്ടി അല്ലു അർജുൻ ആഗസ്റ്റ് മാസം തന്നെ ബൾക്ക് ഡേറ്റുകൾ അനുവദിച്ചിട്ടുണ്ട്.