‘തമാശ ഇഷ്ടപ്പെടാതെ രഞ്ജിത്ത് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ്റെ കരണത്തടിച്ചു’: ഞെട്ടലുളവാക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ് | Alleppey Ashraf against Ranjith

സംഭവമുണ്ടായത് ആറാം തമ്പുരാൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണാണെന്നാണ് അദ്ദേഹം പറഞ്ഞത്
‘തമാശ ഇഷ്ടപ്പെടാതെ രഞ്ജിത്ത് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ്റെ കരണത്തടിച്ചു’: ഞെട്ടലുളവാക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ് | Alleppey Ashraf against Ranjith
Published on

സംവിധായകൻ ആലപ്പി അഷ്‌റഫ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. നടൻ ഒടുവിൽ കൃഷ്ണൻ്റെ മുഖത്ത് സംവിധായകന്‍ രഞ്ജിത്ത് അടിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.( Alleppey Ashraf against Ranjith )

സംഭവമുണ്ടായത് ആറാം തമ്പുരാൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണാണെന്നും, അദ്ദേഹം പറഞ്ഞ തമാശ ഇഷ്ടപ്പെടാതെ കരണത്തടിക്കുകയായിരുന്നുവെന്നും പറഞ്ഞ ആലപ്പി അഷ്‌റഫ്, അദ്ദേഹം അടിയുടെ ആഘാതത്തിൽ കറങ്ങി നിലത്തുവീണുവെന്നും കൂട്ടിച്ചേർത്തു.

തുടർന്ന് താരത്തെ മറ്റുള്ളവര്‍ ചേര്‍ന്നാണ് പിടിച്ചെഴുന്നേൽപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ഒടുവിൽ ഉണ്ണിക്കൃഷ്ണനെ ഈ സംഭവം മാനസികമായി ഏറെ തളർത്തിയെന്നും സംവിധായകൻ വെളിപ്പെടുത്തി.

ആലപ്പി അഷ്‌റഫിൻ്റെ വെളിപ്പെടുത്തൽ അദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com