ഡിജിറ്റൽ റിലീസിനെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങൾക്ക് ഒടുവിൽ 'ആലപ്പുഴ ജിംഖാന' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 2025 ഏപ്രിൽ 10 ന് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ജൂൺ അഞ്ച് മുതിൽ ഒ.ടി.ടിയിൽ എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഒ.ടി.ടിയിൽ എത്താൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് ആലപ്പുഴ ജിംഖാന.
തിയേറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം, ജൂൺ 13ന് സോണി ലൈവിലൂടെ ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമായതിനാൽ തന്നെ വമ്പൻ ഹൈപ്പിലാണ് ആലപ്പുഴ ജിംഖാന തിയറ്ററിലെത്തിയത്. യൂത്തിന് വേണ്ടി ഒരുക്കിയ ചിത്രമാണ് ജിംഖാനയും.
നസ്ലൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.