

ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ.
മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയയുടേയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടേയും പേരിലാണ് അക്ഷയ് കുമാര്‍ പണം സമര്‍പ്പിച്ചതെന്ന് ആഞ്ജനേയ സേവ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത വ്യക്തമാക്കി.
രാമായണത്തിലെ പുരാതന കഥാപാത്രമായ ഹനുമാന്റെ വീര സൈന്യത്തിന്റെ പിൻഗാമികളായാണ് അയോധ്യയിലെ വാനരന്മാരെ കണക്കാക്കുന്നത്.