
അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആമോസ് അലക്‌സാണ്ടര്‍' എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്ത്. 'കനിമൊഴിയേ എന്നോ എന്നില്‍ നിറയഴകായ് വന്നുമെല്ലേ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിരക്കിയിട്ടുള്ളത്. പ്രശാന്ത് വിശ്വനാഥ് രചിച്ച് മിനി ബോയ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സിനോപോളാണ്.
അജു വര്‍ഗീസും പുതുമുഖ താരം താരാ അമലാ ജോസഫുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യമായി പ്രണയരംഗത്തിൽ അജു വർഗീസിനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘നല്ല പാട്ടും വരികളുമാണ്’ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
പൂര്‍ണമായും ഡാര്‍ക്ക് ക്രൈം ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ചിത്രത്തിൽ കലാഭവന്‍ ഷാജോണ്‍, ഡയാനാ ഹമീദ്, സുനില്‍ സുഗത, ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ മാധ്യമ പ്രവര്‍ത്തകനായിട്ടാണ് അജു വര്‍ഗീസ് എത്തുന്നത്. മാധ്യമ പ്രവര്‍ത്തനത്തിനിടയിലാണ് ആമോസ് അലക്‌സാണ്ടറിനെ ഇയാള്‍ കണ്ടുമുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് 'ആമോസ് അലക്‌സാണ്ടറി'ന്റെ പ്രമേയം.