കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല, സമൂഹത്തിനും ഉത്തരവാദിത്തമെന്ന് അജിത്ത്: പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ | Ajith

നിങ്ങൾ വിജയുടെ പ്രതികരണമെടുക്കൂ," എന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.
കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല, സമൂഹത്തിനും ഉത്തരവാദിത്തമെന്ന് അജിത്ത്: പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ | Ajith
Published on

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടൻ വിജയ്‌യെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും സമൂഹത്തിനും മാധ്യമങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നുമുള്ള നടൻ അജിത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ. കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണമെന്നും, വിഷയത്തിൽ വിജയുടെ പ്രതികരണമാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.(Ajith says not only Vijay but also the society is responsible for the Karur tragedy, Udhayanidhi Stalin responds)

അജിത്തിന്റെ പ്രസ്താവനയോടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് ഉദയനിധി സ്റ്റാലിൻ മറുപടി നൽകിയത്. "കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം. നിങ്ങൾ വിജയുടെ പ്രതികരണമെടുക്കൂ," എന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യെ ഇകഴ്ത്തിക്കാട്ടാൻ അജിത്തിനെ പുകഴ്ത്തുന്ന ഒരു രീതി ഡി.എം.കെ. അനുഭാവികൾക്കിടയിൽ നിലനിന്നിരുന്നു. എന്നാൽ, അജിത്തിന്റെ ഈ പ്രസ്താവന ഡി.എം.കെയ്ക്ക് രാഷ്ട്രീയപരമായ ക്ഷീണമുണ്ടാക്കി എന്നാണ് വിലയിരുത്തൽ.

കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ജനക്കൂട്ടത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന പ്രവണതയെ ശക്തമായി വിമർശിച്ചുകൊണ്ടാണ് അജിത്ത് നിലപാട് വ്യക്തമാക്കിയത്. "ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്. എന്നാൽ കരൂർ ദുരന്തത്തെ തുടർന്ന് തമിഴ്‌നാട്ടിൽ പലതും നടക്കുന്നുണ്ട്. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്," അദ്ദേഹം പറഞ്ഞു.

ജനക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങളും അവസാനിപ്പിക്കണം. സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറിയിരിക്കുന്നു. ആൾക്കൂട്ടങ്ങൾ അമിതമായി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. ഈ രീതി അവസാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com