പാലക്കാട്ടെ കുടുംബക്ഷേത്രത്തിൽ തൊഴുതു മടങ്ങി അജിത്തും ശാലിനിയും | Ajith

അജിത്തിന്റെ അച്ഛന്റെ കുടുംബ ക്ഷേത്രമാണ് പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം.
Ajith
Published on

കേരളത്തിലെ പ്രമുഖ ക്ഷേത്രത്തിൽ എത്തി തൊഴുതു മടങ്ങി നടൻ അജിത്തും ഭാര്യ ശാലിനിയും മകനും. നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ഇരുവരും. സോഷ്യൽ മീഡിയയിൽ ഒട്ടും ആക്ടീവ് അല്ല ഇരുവരും. അതിനാൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വളരെ വിരളമായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. തലയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പാലക്കാട് ജില്ലയിലെ പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായ ഊട്ടുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് തല അജിത്തും ഭാര്യയും കുടുംബസമേതം തൊഴാൻ എത്തിയത്. അജിത്തിന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണ് പാലക്കാട് ജില്ലയിലെ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം എന്നാണ് വിവരം. വളരെ ലളിതമായ വസ്ത്രത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്. കസവിന്റെ മുണ്ടും ഒരു മേൽ മുണ്ടും മാത്രമാണ് അജിത്ത് ധരിച്ചിരിക്കുന്നത്. അതിനിടെ ശ്രദ്ധ ആകുന്നത് നടന്റെ നെഞ്ചിന്റെ വലതുഭാഗത്തായി ചെയ്തിരിക്കുന്ന ടാറ്റു ആണ്. പരദേവതയായ ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത്ത് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത്.

അതേസമയം, രണ്ട് സിനിമകളാണ് ഈ വർഷം അജിത് കുമാറിന്റെ തമിഴിൽ റിലീസ് ചെയ്തത്. ഇരു ചിത്രങ്ങൾക്കും വമ്പൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. ആദ്യചിത്രം മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി ആയിരുന്നു. ഫെബ്രുവരിയിൽ ആണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകാൻ സാധിച്ചില്ല. അടുത്ത ചിത്രം ഏപ്രിൽ ആണ് റിലീസ് ചെയ്തത്. ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം. ഇതിലൂടെ വമ്പൻ തിരിച്ചുവരവാണ് അജിത്ത് നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com