

അജയ് ദേവ്ഗണിന്റെ ആക്ഷൻ-കോമഡി ചിത്രമായ 'ധമാൽ 4' ന്റെ അപ്‌ഡേറ്റ് പുറത്ത്. 2026 മാർച്ചിൽ ഈദിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. രൺവീർ സിങ്ങിന്റെ ധുരന്ധർ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. 2026 മാർച്ചിൽ ധുരന്ധർ 2 റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിക്കുകയും ചെയ്തു.
കൂടാതെ, സൗത്ത് സൂപ്പർസ്റ്റാർ യാഷിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ടോക്സിക്കും 2026 മാർച്ചിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് ക്ലാഷ് ഒഴിവാക്കാൻ റിലീസ് മാറ്റുന്നത്. ധമാൽ 4 2026 മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തും.
ഇന്ദ്ര കുമാർ സംവിധാനം ചെയ്ത ധമാൽ ഫ്രാഞ്ചൈസി 2007ലാണ് ആരംഭിക്കുന്നത്. റിതേഷ് ദേശ്മുഖ്, അർഷാദ് വാർസി, ജാവേദ് ജാഫ്രി, സഞ്ജയ് ദത്ത് എന്നിവർ അഭിനയിച്ച ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു,17 കോടി ബജറ്റിൽ 50 കോടി വരുമാനം നേടി.
2011-ൽ പുറത്തിറങ്ങിയ ഡബിൾ ധമാൽ, സഞ്ജയ് ദത്ത്, റിതേഷ് ദേശ്മുഖ്, അർഷാദ് വാർസി, ആശിഷ് ചൗധരി, ജാവേദ് ജാഫ്രി, കങ്കണ റണാവത്ത്, മല്ലിക ഷെരാവത്ത് എന്നിവർ അഭിനയിച്ചു. 32 കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം 70 കോടി നേടി.
അജയ് ദേവ്ഗൺ, അനിൽ കപൂർ, മാധുരി ദീക്ഷിത്, റിതേഷ് ദേശ്മുഖ്, അർഷാദ് വാർസി, ജാവേദ് ജാഫ്രി, വിജയ് പട്കർ, ബൊമൻ ഇറാനി, മഹേഷ് മഞ്ജരേക്കർ എന്നിവർക്കൊപ്പം 2019-ൽ ടോട്ടൽ ധമാൽ പുറത്തിറങ്ങി. 100 കോടി ബജറ്റിൽ 228.27 കോടി രൂപയാണ് ചിത്രം നേടിയത്.