

ബോളിവുഡിലെ താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. നാല് വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. തങ്ങളുടെ കുഞ്ഞിന്റെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാൻ ഇരുവരും ജാഗ്രത പുലർത്താറുണ്ട്.
ഇപ്പോഴിതാ ഇരുവരും തങ്ങളുടെ നവജാതശിശുവിനെ എടുത്തുകൊണ്ട് നിൽക്കുന്ന എഐ ചിത്രങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട ഒരു ഫോട്ടോയിൽ വിക്കി കൗശൽ കുഞ്ഞിനെ കൈകളിൽ പിടിച്ചിരിക്കുന്നതും കത്രീന മനോഹരമായ മഞ്ഞ വസ്ത്രത്തിൽ അരികിൽ ഇരിക്കുന്നതും കാണാം. മറ്റൊരു ചിത്രത്തിൽ കത്രീന തന്റെ അമ്മായിയമ്മയോടൊപ്പം പോസ് ചെയ്യുന്നതും കാണാം.
മറ്റൊരു ചിത്രത്തിൽ, വിക്കി കൗശലിന്റെ അമ്മ കുഞ്ഞിനെ കൈകളിൽ പിടിച്ചിരിക്കുന്നതും ദമ്പതികൾ അവരുടെ അരികിൽ പുഞ്ചിരിയോടെ നിൽക്കുന്നതും കാണാം. ആരാണ് ചിത്രങ്ങൾ ഉണ്ടാക്കിയെന്നതിനെക്കുറിച്ച് വിവരങ്ങളില്ല.
2021 ലായിരുന്നു കത്രീന-വിക്കി വിവാഹം. കത്രീന ഗര്‍ഭിണിയാണെന്ന് നേരത്തേ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രമാണ് ഇക്കാര്യം താരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.