'എഐയിലൂടെ സിനിമയുടെ ആത്മാവ് ഇല്ലാതാക്കി'; 'രാഞ്ഛന'യുടെ റീ-റിലീസിനെതിരെ നടൻ ധനുഷ് | Raanchana

സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കും ഭീഷണി, ഇത് തടയാൻ നിയമം ഉണ്ടാകണം
Raanchana
Published on

ധനുഷും അഭയ് ഡിയോളും സോനം കപൂറും അഭിനയിച്ച ബോളിവുഡ് ഹിറ്റ് ചിത്രമായിരുന്നു രാഞ്ഛനാ. ചിത്രം റീ-റിലീസിന് എത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ റീ-റിലീസിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് നടൻ ധനുഷ്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയാണ് റീറിലീസ് ചെയ്തത്. ഇതാണ് നടനെ ദേഷ്യത്തിലാക്കിയത്.

ക്ലൈമാക്സ് എഐയിലൂടെ മാറ്റിയതിലൂടെ സിനിമയുടെ ആത്മാവ് ഇല്ലാതാക്കിയെന്നും എതിർപ്പറിയിച്ചിട്ടും ബന്ധപ്പെട്ടവർ പിന്മാറിയില്ലെന്നും ധനുഷ് വ്യക്തമാക്കി. "12 വർഷം മുൻപ് താൻ വാക്കുനൽകിയ സിനിമ ഇതല്ല. എഐ ഉപയോഗിച്ച് കലാസൃഷ്ടിയിൽ മാറ്റം വരുത്തുന്നതിൽ ആശങ്ക ഉളവാക്കുന്നതാണ്. സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കും തന്നെ ഇത് ഭീഷണിയാണ്. ഇത് തടയാൻ നിയമം ഉണ്ടാകണം." - ധനുഷ് ആവശ്യപ്പെട്ടു.

യഥാർത്ഥ സിനിമയുടെ ക്ലൈമാക്സില്‍ ധനുഷിന്റെ കഥാപാത്രം മരിക്കുകയാണ്. എന്നാല്‍ റീറിലീസില്‍ ആശുപത്രിയിൽ ഇയാൾ കണ്ണു തുറക്കുന്നതായാണ് കാണിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com