

ഓമിയെ ഡാൻസ് കളിപ്പിക്കുന്ന ക്യൂട്ട് വിഡിയോയുമായി അഹാന കൃഷ്ണ. ഓമിക്ക് ഇഷ്ടമുള്ള ട്രാക്ക് വച്ചുകൊടുത്താണ് അഹാനയുടെ രസകരമായ വിഡിയോ. ഓമിയുടെ കൈപിടിച്ച് പാട്ടിന്റെ താളത്തിനൊത്ത് ഡാൻസ് ചെയ്യിക്കുന്ന അഹാനയെ വിഡിയോയിൽ കാണാം. അഞ്ച് മാസം പ്രായമായ ഓമിയുടെ ക്യൂട്ട് റിയാക്ഷനാണ് വിഡിയോയുടെ മുഖ്യ ആകർഷണം.
പാട്ടും നൃത്തവും ആസ്വദിച്ച് ചിരിക്കുന്ന ഓമിയെ വിഡിയോയിൽ കാണാം. പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കകം വിഡിയോ വൈറലായി. നടി മീരാ ജാസ്മിൻ അടക്കം നിരവധിപ്പേരാണ് വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഓമി ദിയ കൃഷ്ണയെപ്പോലെ തന്നെയുണ്ടെന്നും ആരാധകർ കുറിക്കുന്നു.
ദിയ കൃഷ്ണയുടെയും അശ്വിന്റെയും മകനാണ് ഓമി. കഴിഞ്ഞ ജൂലൈയിലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. ഗർഭകാലം മുതലുള്ള വിശേഷങ്ങൾ ദിയ ആരാധകരുമായി പങ്കുവച്ചിരുന്നു. ഓമിയുടെ ജനനവും ദിയ വ്ലോഗായി പങ്കുവച്ചിരുന്നു.