
മുഖ്യമന്ത്രി പിണറായി വിജയനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം പങ്കുവച്ച് നടി അഹാന കൃഷ്ണ. ‘മധുരമായ ആകസ്മികത’ എന്ന തലക്കെട്ടോടെ കേരളത്തിന്റെ മുഖ്യമന്ത്രിയെ അവിചാരിതമായി ഫ്‌ളൈറ്റിൽ വച്ച് കണ്ടുമുട്ടിയപ്പോൽ എടുത്ത ചിത്രം അഹാന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
‘‘സുന്ദരമായ യാദൃച്ഛികത, ആർക്കും അടുപ്പം തോന്നുന്ന, നല്ലൊരു വ്യക്തിത്വം.’’– മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള സെൽഫി പങ്കുവഹച്ചുകൊണ്ട് അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു.
പിന്നിൽ ഇരിക്കുന്ന മുഖ്യമന്ത്രിയെ ആകസ്മികമായി കണ്ട സന്തോഷത്തിൽ അഹാന ഒരു സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ ഒരു വൈമുഖ്യവും കാട്ടാതെ ചിരിച്ചുകൊണ്ട് പിണറായി വിജയൻ സെൽഫിക്കായി പോസ് ചെയ്യുകയായിരുന്നു. സ്ഥിരമായി ഫ്‌ളൈറ്റിൽ സഞ്ചരിക്കുന്ന അഹാന കൃഷ്ണ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സെലിബ്രിറ്റികളുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ പിണറായി വിജയനുമൊത്തുള്ള ചിത്രം ആദ്യമായാണ് അഹാന പങ്കുവയ്ക്കുന്നത്.
അഹാനയുടെ ചിത്രം മന്ത്രി വി. ശിവൻകുട്ടിയും പങ്കുവച്ചു. 'ഇന്നു കണ്ട ഏറ്റവും മനോഹരമായ സെൽഫി' എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചത്.