
കിരൺ റാവുവുമായുള്ള വിവാഹമോചനത്തിന് ശേഷം ബോളിവുഡ് നടൻ ആമീർ ഖാൻ വീണ്ടും വിവാഹിതനായേക്കുമെന്ന് വിവരം. റിയ ചക്രബർത്തിയുടെ പോഡ്‌കാസ്റ്റിലെ ഒരു അഭിമുഖത്തിലാണ് ആമീർ ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. തൻ്റെ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ കൂടാതെ തൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ചും താരം തുറന്നുപറച്ചിൽ നടത്തി.
മൂന്നാമതും വിവാഹം കഴിക്കാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ആമീർ ഖാൻ നൽകിയ മറുപടി രസകരമാണ്. "എനിക്ക് ഇപ്പോൾ 59 വയസ്സായി, ഞാൻ എങ്ങിനെയാണ് വീണ്ടും വിവാഹം കഴിക്കുക, ബുദ്ധിമുട്ടായി തോന്നുന്നു (മുഷ്കിൽ ലാഗ് രഹാ ഹേ) . എനിക്കിപ്പോൾ ജീവിതത്തിൽ വളരെയധികം ബന്ധങ്ങളുണ്ട്, എൻ്റെ കുടുംബവുമായും കുട്ടികളുമായും ഞാൻ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. എന്നോട് അടുത്തുനിൽക്കുന്ന ആളുകളുമായി കഴിയുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഒരു മികച്ച വ്യക്തിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ആമീർ ഖാൻ അഭിമുഖത്തിൽ പറയുന്നു.