രാവണപ്രഭുവിന് പിന്നാലെ 'ട്വന്റി 20' റീ റിലീസിന് ഒരുങ്ങുന്നു |Twenty 20

സിനിമ മികച്ച ക്വാളിറ്റിയിൽ റീമാസ്റ്റർ ചെയ്ത് തിയേറ്ററുകളിൽ എത്തിക്കുന്നത് മാറ്റിനി നൗ കമ്പനിയാണ്.
Twenty 20
Published on

രാവണപ്രഭുവിന്റെ റീ-റിലീസ് വൻ വിജയമായതോടെ, 'ഗുരുവും', 'ട്വന്റി 20' യും റീ റിലീസിന്. ചിത്രങ്ങളുടെ റീ മാസ്റ്ററിങ് ജോലികൾ പുരോഗമിക്കുകയാണ്. രണ്ടിൽ ഒരു ചിത്രം ഈ വർഷം തന്നെ റീ റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ചിത്രം ‘ഗുരു'വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടനും സംവിധായകനുമായ മധുപാലായിരുന്നു നടത്തിയിരുന്നത്. പിന്നാലെ തന്നെ ഒരു ഡസനോളം മോഹൻലാൽ ചിത്രങ്ങളുടെ റീ റിലീസ് പ്രഖ്യാപനവും നടന്നിട്ടുണ്ടായിരുന്നു.

മണിച്ചിത്രത്താഴ്, വല്യേട്ടൻ, ഒരു വടക്കൻ വീരഗാഥ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങൾ തീയേറ്ററിലെത്തിച്ച മാറ്റിനി നൗ കമ്പനി തന്നെയാണ് ട്വന്റി 20യും, ഗുരുവും റീ റിലീസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ചിത്രങ്ങൾ മികച്ച ക്വാളിറ്റിയിൽ റീമാസ്റ്റർ ചെയ്താണ് റീ റിലീസ് ചെയ്യുന്നതെന്ന് മാറ്റിനി നൗ ഉടമ സോമദത്തൻപിള്ള പറഞ്ഞിരുന്നു.

പഴയ ഫിലിമിലുള്ള ചിത്രങ്ങൾ ഫോർ കെ റീമാസ്റ്റർ ചെയ്യുന്നതിന് വലിയ ചിലവാണ്‌. ശരാശരി ഒരു കോടി രൂപയൊക്കെയാണ് ഒരു സിനിമ ഫോർ കെ റീമാസ്റ്റർചെയ്ത് തിയേറ്റർ പതിപ്പ് ഇറക്കണമെങ്കിൽ ഉണ്ടാകുന്ന ചെലവ്. റീ റിലീസ് സിനിമകൾക്ക് വലിയ തിയേറ്റർ കളക്ഷൻ സാധ്യത ഉണ്ടെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ദേവദൂതൻ (5.20), മണിച്ചിത്രത്താഴ് (4.40), ഛോട്ടാമുംബൈ (3.40), സ്ഫടികം (3.10), ഒരു വടക്കൻ വീരഗാഥ (1.50) എന്നീ ചിത്രങ്ങൾ നേട്ടമുണ്ടാക്കി. സിനിമ കളക്ഷൻ ട്രാക്ക് ചെയ്യുന്നവരിൽനിന്ന് ലഭിക്കുന്ന കണക്കുകൾ പ്രകാരം രാവണപ്രഭു ആദ്യ ആറ് ദിവസംകൊണ്ട് 3.05 കോടി തിയേറ്റർ കളക്ഷൻ നേടി. ആദ്യ ദിവസം മാത്രം 70 ലക്ഷം രൂപയാണ് നേടിയത്. രാവണപ്രഭു ഉൾപ്പെടെ ഒൻപത് ചിത്രങ്ങളാണ് രണ്ട് വർഷത്തിനിടെ മലയാളത്തിൽ റീ റിലീസ് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com