'ഊ ആണ്ടവ' ക്കുശേഷം രാം ചരണ്‍ ചിത്രത്തിൽ ഡാന്‍സ് നമ്പറുമായി സാമന്ത | Dance Number

രാം ചരണിന്റെ 'പെഡ്ഡി' എന്ന ചിത്രത്തില്‍ സാമന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്
Samantha
Published on

അല്ലു അര്‍ജുന്റെ പുഷ്പയിലെ 'ഊ ആണ്ടവ' എന്ന ഡാന്‍സ് നമ്പറിലൂടെ ആരാധകരെ ഞെട്ടിച്ച താരമാണ് സാമന്ത. ഊ ആണ്ടവയ്ക്ക് ശേഷം രാം ചരണിന്റെ 'പെഡ്ഡി' എന്ന ചിത്രത്തില്‍ സാമന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുകുമാറിന്റെ രംഗസ്ഥലത്തില്‍ സാമന്തയായിരുന്നു രാം ചരണിന്റെ നായിക. ആ ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. അതിന് ശേഷം രാം ചരണിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, രാം ചരണിന്റെ ടീമിലെ അടുത്ത വൃത്തങ്ങള്‍ ഡാന്‍സ് നമ്പര്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രീകരിക്കുമെന്ന് അറിയിച്ചു. ഒരു മുന്‍നിര നായിക അതിനായി ഒപ്പുവെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഗാനം ആരായിരിക്കും ചെയ്യുക? സാമന്ത ഡാന്‍സ് നമ്പറിന്റെ ഭാഗമാണോ? എന്നീ കാര്യങ്ങള്‍ ഉടന്‍ തന്നെ അറിയാനാകും.

എന്നാല്‍, പുതിയ ഡാന്‍സ് നമ്പറിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അക്കാര്യത്തില്‍ സാമന്ത ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com