
ത്രില്ലർ ചിത്രം കൂമൻ റിലീസായി 3 വർഷത്തിന് ശേഷം ഹിറ്റ്‌മേക്കർ ജീത്തു ജോസഫും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം 2022 ൽ ആസിഫ് അലിക്ക് കിട്ടിയ ബോക്സ് ഓഫീസ് വിജയം ആയിരുന്നു കൂമൻ. ചിത്രത്തിനും ആസിഫ് അലിയുടെ പ്രകടനത്തിനും മികച്ച നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
'മിറാജ് ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ അപർണ ബാലമുരളി ആണ് നായികയാവുന്നത്. കൂടാതെ തമിഴ് നടൻ സമ്പത്ത് രാജ്, ഹക്കിം ഷാ, ഹന്നാ രജി കോശി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. E ഫോർ എന്റർടൈന്മെന്റ്സ് ന്റെ ബാനറിൽ നാട് സ്റുഡിയോസും സെവൻ വൺ സെവൻ പ്രൊഡക്ഷൻസും ചേർന്നാണ് മിറാജിന്റെ നിർമ്മാണം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ആസിഫ് അലിയുടെ സോഷ്യൽ പേജുകളിലൂടെ പങ്ക് വെച്ചിരുന്നു. മോഷൻപോസ്റ്ററിൽ ഉദ്യോഗജനകമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ ഒരു ഒഴിഞ്ഞ റോഡിന്റെ ദൃശ്യമാണ് കാണിച്ചിരിക്കുന്നത്.