
തിയറ്ററിലെത്തി ഒരു വർഷം പിന്നിടുമ്പോൾ വിനയ് ഫോർട്ടിന്‍റെ 'പെരുമാനി' ഒ.ടി.ടിയിൽ റിലീസിനെത്തുന്നു. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഉടൻ തന്നെ സൈന പ്ലേയിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം മേയ് മാസത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം, വ്യത്യസ്തമായ ആഖ്യാനശൈലിയും പ്രകടനങ്ങളും കൊണ്ട് പ്രശംസിക്കപ്പെട്ടു. സൈന പ്ലേ ആണ് ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയതെങ്കിലും കൃത്യമായ റിലീസ് തീയതി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചിട്ടില്ല. ആഗസ്റ്റിൽ ചിത്രം സൈറ്റിൽ ലഭ്യമായേക്കും.
‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്ത ചിത്രമാണിത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.