വിഷ്ണു വിശാൽ ചിത്രം “ആര്യൻ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു |Aryan

ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും, കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്.
Aryan
Published on

വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ക്റ്റ് ബൈ സോമാറ്റോ എന്നീ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.

വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വിഷ്ണു വിശാൽ, മാനസാ ചൗധരി എന്നിവരാണ് ഈ ഗാനത്തിൽ വേഷമിട്ടത്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് വിഷ്ണു വിശാൽ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസർ, ട്രെയ്‌ലർ എന്നിവയും വലിയ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് “ആര്യൻ” എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. വലിയ പ്രതീക്ഷകളോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ, ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ പോകുന്ന ചിത്രം കൂടിയാണ് “ആര്യൻ”.

ഛായാഗ്രഹണം – ഹാരിഷ് കണ്ണൻ, സംഗീതം- ജിബ്രാൻ, എഡിറ്റർ- സാൻ ലോകേഷ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, പി സി സ്റ്റണ്ട്സ് പ്രഭു, അഡീഷണൽ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് -വിനോദ് സുന്ദർ, അഡീഷണൽ സ്റ്റൈലിംഗ്-വർഷിണി ശങ്കർ, സൌണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, ഹരിഹരൻ എൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വർക്ക്സ്, വിഎഫ്എക്സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്-പ്രഥൂൽ എൻ. ടി., പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-ഗുണശേഖർ (പോസ്റ്റ് ഓഫീസ്), മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്-സിദ്ധാർത്ഥ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ശ്രാവന്തി സായിനാഥ്, പിആർഒ- ശബരി

Related Stories

No stories found.
Times Kerala
timeskerala.com