തിരുവനന്തപുരം : സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ വനിതാ കമ്മീഷനുൾപ്പെടെ പരാതി നൽകി ഡബ്ല്യു സി സി, ദിശ, അന്വേഷി എന്നീ സംഘടനകൾ. (Adoor Gopalakrishnan's controversial remarks)
വിളിച്ചുവരുത്തി അദ്ദേഹത്തോട് വിശദീകരണം തേടണമെന്നാണ് ആവശ്യം. സർക്കാർ പരിപാടികളിൽ നിന്നും അടൂരിനെ മാറ്റിനിർത്തണമെന്നും, അദ്ദേഹത്തിൻറേത് സ്ത്രീവിരുദ്ധ പരാമർശം ആണെന്നും ഗായികയെ ആക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
അതേസമയം, അടൂരിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. എസ് സി- എസ് ടി വിഭാഗങ്ങൾക്കെതിരെ പരാമർശമില്ലെന്നും ഫണ്ട് നിർത്തലാക്കണമെന്ന് അടൂർ പറയുന്നില്ലെന്നും ഇതിൽ പറയുന്നു.