റാപ്പ് ഗാനങ്ങളുടെ ലോകത്തേക്ക് മാഹി എന്ന 24 കാരിയുടെ റാപ്പുകൾ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ആഘോഷിക്കപ്പെടുകയാണ്. ‘ജംഗിൾ ച രാജ’ എന്ന റാപ്പ് ഗാനമാണ് വർഷങ്ങൾക്കിപ്പുറം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മണ്ണും വെള്ളവും കാടുമായുള്ള ആദിവാസികളുടെ ബന്ധമാണ് പാട്ടിന്റെ പ്രമേയം. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ളതാണ് മാഹിയുടെ ഓരോ വരികളും. കാടിന്റെ യഥാർഥ ഉടമകൾ ആദിവാസികളാണെന്ന് ഉറക്കെ പ്രസ്താവിക്കുകയാണ് ‘ജംഗിൾ ച രാജ’.
ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നതും കാടും മലയും കുടിലുമൊക്കെയാണ്. ആദിവാസികളുടെ തനത് നൃത്തവും വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ആഷിഖ് അബു ഉൾപ്പെടെ നിരവധി മലയാളി പ്രേക്ഷകരും വിഡിയോയ്ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. ‘ഇതാര്, വേടന്റെ അനിയത്തിയോ’ എന്നാണ് ചിലർ കമന്റിലൂടെ ചോദിച്ചിരിക്കുന്നത്.