
'അമ്മ'യിലെ തെരഞ്ഞെടുപ്പിൽ നടൻ ബാബുരാജിനെ പിന്തുണച്ച് നടി ഉഷ ഹസീന. അംഗങ്ങൾക്ക് അറിയാം ആരാണ് സംഘടനയെ നയിക്കേണ്ടതെന്ന്. ശ്വേത മേനോനും കുക്കു പരമേശ്വരനും മത്സരിക്കാൻ യോഗ്യരല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
"വിവാദങ്ങൾ കേൾക്കുമ്പോൾ വിഷമമുണ്ട്. മത്സരിക്കുന്ന സ്ത്രീകൾ സംഘടനയെ നയിക്കാൻ യോഗ്യതയുള്ളവരായിരിക്കണം. ശ്വേത മേനോനോട് വ്യക്തിപരമായി പ്രശ്നമില്ല. പക്ഷെ ശ്വേത പറഞ്ഞ രണ്ടുകാര്യങ്ങളോട് യോജിപ്പില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് പറഞ്ഞു. ഇടവേള ബാബു ആ കസേരയിൽ ഇരുന്നാലേ സംഘടന മുന്നോട്ടുപോകൂ എന്ന് പറഞ്ഞു. കുക്കു പരമേശ്വരൻ സ്ത്രീകൾക്ക് വേണ്ടി നാളിതുവരെ സംസാരിച്ചിട്ടില്ല. അമ്മയിലെ സ്ത്രീകൾക്ക് വേണ്ടി ഡബ്ള്യൂസിസി കരയേണ്ട എന്ന് കുക്കു പരമേശ്വരൻ പറഞ്ഞിട്ടുണ്ട്.
മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ബാബുരാജിനെതിരെയുള്ളവർ വോട്ട് ചെയ്യാതിരുന്നാൽ പോരെ. വിവാദമുണ്ടാക്കുന്നവർ സംഘടനയെയാണ് നാണം കെടുത്തുന്നത്. സംഘടനയുടെ സ്വപ്ന പദ്ധതികൾ നടപ്പിലാകണമെങ്കിൽ നല്ല ഭരണസമിതി വേണം." - ഉഷ പറഞ്ഞു.