നടി ഊർമിള ഉണ്ണി ബിജെപിയിൽ; ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു | Urmila Unni

താനൊരു നരേന്ദ്ര മോദി ഫാനാണെന്നും മനസുകൊണ്ട് ബിജെപിയായിരുന്നുവെന്നും നടി പ്രതികരിച്ചു.
Urmila Unni
Published on

മലയാള നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടി ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ, ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു. കേരള സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഊർമിള ഉണ്ണിയുടെ ബിജെപി പ്രവേശനം.

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജി. സുരേഷ് കുമാർ ചടങ്ങിനെത്തിയിരുന്നു. നൃത്തം, സീരിയൽ, സിനിമ എന്നീ മേഖലകളിൽ സജീവമായിരുന്ന ഊർമിള ഉണ്ണി തൻ്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്.

താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് അവർ പ്രതികരിച്ചു. മനസുകൊണ്ട് ബിജെപിയായിരുന്നുവെന്നും എന്നാൽ സജീവ പ്രവർത്തകയായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com