മകന് എഡിഎച്ച്ഡിയും ഓട്ടിസവും; നടി ഷെല്ലി വെളിപ്പെടുത്തി | Actress Shelly Kishore

മകന് എഡിഎച്ച്ഡിയും ഓട്ടിസവും; നടി ഷെല്ലി വെളിപ്പെടുത്തി | Actress Shelly Kishore
Published on

മിന്നൽ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിലൂടെ മിന്നുന്ന അഭിനയം കാഴ്ചവെച്ച പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഷെല്ലി(Actress Shelly Kishore). സീരിയലുകളിലൂടെയാണ് ഷെല്ലി മിനിസ്‌ക്രീനിലേക്ക് കടന്നുവന്നത്. ഉഷ എന്ന കഥാപാത്രം ജനശ്രദ്ധയാകർഷിച്ചതോടെ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തി. ഇതിനിടെ ഒരു സ്‌പെഷ്യൽ സ്‌കൂളിലെ പരിപാടിക്കിടെ ഷെല്ലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്.

തന്റെ മകൻ ഒരു സ്‌പെഷ്യൽ കിഡാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മകന് എഡിഎച്ച്ഡിയുണ്ടെന്നും ഓട്ടിസ്റ്റിക്കാണെന്നും ഷെല്ലി പറയുന്നു. ഇത്തരം കുഞ്ഞുങ്ങളെ വീട്ടിനുള്ളിൽ അടച്ചിടാതെ സ്‌കൂളുകളിലേക്ക് വിടുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് നന്ദി അറിയിക്കുന്നുവെന്നും താരം പറഞ്ഞു.
ഓട്ടിസ്റ്റിക് കുട്ടിയാണെന്ന് പറഞ്ഞ് അവരെ മാറ്റി നിർത്താതെ തങ്ങളുടെ കുട്ടിയെ മുന്നോട്ട് കൊണ്ടുവരണമെന്ന ചിന്തയാണ് ഓരോ മാതാപിതാക്കൾക്കുമുള്ളത്. അതൊരു മികച്ച ചിന്തയാണ്. ഓരോ കുഞ്ഞിനും ഇത് പിന്തുണ നൽകുന്നു. രണ്ടാമത്തെ നന്ദി സ്‌കൂൾ അദ്ധ്യാപകർക്കുള്ളതാണ്. ഏറ്റവും കൂടുതൽ ക്ഷമ വേണ്ട പ്രൊഫഷനാണിത്.

കുഞ്ഞുങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരുന്നതിനും അവരെ മാതാപിതാക്കളെ പോലെ സ്‌നേഹിക്കുന്നതിനും നന്ദി പറയുന്നുവെന്നും ഷെല്ലി പറയുന്നു. മുന്നാമതായി താരം വിദ്യാർത്ഥികൾക്ക് നന്ദി അറിയിച്ചു. പലരും പല പേരുകൾ നിങ്ങളെ വിളിച്ചെന്ന് വരും. എന്നാൽ അതൊന്നുമല്ല നിങ്ങളെന്ന് പുറംലോകത്തെ കാണിക്കണം. അതിനുള്ള കഴിവുകൾ വിദ്യാർത്ഥികൾക്കുണ്ടെന്നും ഷെല്ലി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com