പുതിയ ഡാൻസ് വീഡിയോയുമായി നടി സന അൽത്താഫ്; ഏറ്റെടുത്ത് ആരാധകർ | Sana Altaf

പ്രിഥ്വിരാജ് അഭിനയിച്ച ‘അഗ ഭായ് അയ്യാ’ എന്ന ഹിന്ദി ഗാനത്തിനാണ് സന സുഹൃത്തിനൊപ്പം ഡാൻസ് ചെയ്യുന്നത്
Sana
Published on

നടി സന അൽത്താഫിന്റെ ഡാൻസ് വിഡിയോ വൈറലാകുന്നു. പ്രിഥ്വിരാജ് അഭിനയിച്ച ‘അഗ ഭായ് അയ്യാ’ എന്ന ഹിന്ദി ഗാനത്തിനാണ് സന സുഹൃത്തിനൊപ്പം ഡാൻസ് ചെയ്യുന്നത്. ലോങ് സ്കേർട്ടും ക്രോപ്പ് ടോപ്പും ധരിച്ചാണ് സന‍ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തേ എടുത്ത വിഡിയോ ആണ് താരം ഇൻസ്റ്റഗ്രാമിൽ‌ പങ്കുവച്ചിരിക്കുന്നത്. ‘ആർക്കൈവ്സിൽ നിന്ന്’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് വലിയ ആരാധകശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘നൈസ്’, ‘സൂപ്പർ’, ‘കിടിലം’, ‘പൊളിച്ചു’, എന്നിങ്ങനെയാണ് ചില കമന്റുകൾ. നേരത്തെ ‘ഏക്ക് നമ്പർ തുജ് കമ്പർ’ എന്ന മറാഠി ഗാനത്തിന് സന ചുവടുവച്ചിരുന്നു. സുഹൃത്തിനൊപ്പമുള്ള ഡാൻസ് വിഡിയോ വലിയ രീതിയിൽ ശ്രദ്ധപ്പെടുകയും ചെയ്തു. അതിനു പിന്നാലെയാണ് പുതിയ വിഡിയോ താരം പങ്കുവച്ചിരിക്കുന്നത്.

‘വിക്രമാദിത്യനി’ൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്ക് എത്തുന്നത്. കൊറിയോഗ്രഫറും ബന്ധുവുമായ സജ്ന വഴിയാണു ലാൽജോസ് ചിത്രത്തിൽ സനയ്ക്ക് ആദ്യ അവസരം ലഭിച്ചത്. തുടർന്നു ‘മറിയം മുക്കിൽ’ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു. ‘റാണി പദ്മിനി’യും ‘ബഷീറിന്റെ പ്രേമലേഖന’വും ‘ഒടിയനും’ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ തമിഴിൽ ‘ചെന്നൈ 28’ന്റെ രണ്ടാം ഭാഗത്തിലും ‘ആർകെ നഗറി’ലും പ്രധാന വേഷങ്ങൾ ചെയ്തു. ഒരു വർഷം മുൻപ് നടൻ ഹക്കീം ഷാജഹാനുമായി റജിസ്റ്റർ വിവാഹം ചെയ്തതും വലിയ രീതിയിൽ വാർത്തയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com