തിരുവനന്തപുരം : നടി റോമയെ ടോട്ടൽ ഫോർ യൂ തട്ടിപ്പ് കേസിൽ കോടതി വിസ്തരിച്ചു. ഇന്നലെയാണ് സംഭവം. തിരുവനന്തപുരം എ സി ജെ എം കോടതിയിലാണ് നടിയെ വിസ്തരിച്ചത്. സാക്ഷിയായി എത്തിയാണ് അവർ മൊഴി നൽകിയത്. (Actress Roma arraigned in court in Total for You scam)
ശബരിനാഥിൻ്റെ മ്യൂസിക് ആൽബം സംബന്ധിച്ച കേസാണിത്. തൻ്റെ മാനേജരെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയതിനാലാണ് താൻ അഭിനയിച്ചതെന്നും, അതിനപ്പുറം ഈ കമ്പനിയുമായി യാതൊരു ബന്ധവും ഇല്ലെന്നും റോമ കോടതിയെ അറിയിച്ചു.