

കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഏജൻസിയുടെ സൈബർ സുരക്ഷ അംബാസിഡറായി നടി രശ്മിക മന്ദാനയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് രശ്മിക മന്ദാനയെ സൈബർ സുരക്ഷ അംബാസഡറായി നിയമിച്ചത്. സൈബർ ഭീഷണികളെ കുറിച്ച് അവബോധം വളർത്താനും ഓൺലൈൻ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക ക്യാമ്പയിന് ഇവർ നേതൃത്വം നൽകും.
അംബാസഡറായി തന്നെ നിയമിച്ച കാര്യം രശ്മിക സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. "നമുക്കും ഭാവി തലമുറകൾക്കുമായി സുരക്ഷിതമായ സൈബർ ഇടം കെട്ടിപ്പടുക്കാൻ നമുക്ക് ഒത്തുചേരാം. I4Cയുടെ ബ്രാൻഡ് അംബാസഡറുടെ റോൾ ഏറ്റെടുക്കുമ്പോൾ, സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങളിൽ പരമാവധി ആളുകളെ ബോധവൽക്കരിക്കാനും സംരക്ഷിക്കാനും ഞാൻ ആഗ്രഹിക്കുകയാണ്. ഇത് നേരിട്ട് അനുഭവിച്ച ഒരു വ്യക്തിയെന്ന നിലയിൽ, ഈ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നല്ല മാറ്റത്തിന് സൈബർ സുരക്ഷയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനും ഞാൻ പ്രതിജ്ഞാബദ്ധയാണ്. ഈ ഭീഷണികളെ ചെറുക്കുന്നതിനും നമ്മുടെ ഡിജിറ്റൽ ഇടങ്ങൾ സംരക്ഷിക്കുന്നതിനും നമ്മൾ ഒന്നിക്കേണ്ടത് നിർണായകമാണ്", എന്നാണ് രശ്മിക സമൂഹമാധ്യമത്തിൽ കുറിച്ചത്.