
താരസംഘടനായ A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് പ്രതികരിച്ച് നടി രഞ്ജിനി. ശ്വേതയ്‌ക്കെതിരായ ഈ ആരോപണം സിനിമയിൽ ഒരു 'പവർ ഗ്രൂപ്പ്' ഉണ്ട് എന്നതിന്റെ തെളിവാണെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
"എന്റെ പ്രിയപ്പെട്ട സിനിമാ വ്യവസായത്തിൽ എന്താണ് സംഭവിക്കുന്നത്? ശ്വേതയ്‌ക്കെതിരായ ഈ ആരോപണം, റിട്ട. ജസ്റ്റിസ് ഹേമയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം, ഒരു 'പവർ-ഗ്രൂപ്പ്' ഉണ്ടെന്ന് വ്യക്തമായി സ്ഥിരീകരിക്കുന്നില്ലേ?
അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ 'അമ്മ'യോ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലോ (സാന്ദ്ര) തയ്യാറല്ല. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്? വനിതാ രാഷ്ട്രപതിയുള്ള രാജ്യമാണ് നമ്മുടേത്. അതിനാല്‍ സ്ത്രീകള്‍ക്കും അവരുടെ തൊഴിലിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ച് ഒരു എന്റർടൈൻമെന്റ് ട്രൈബ്യൂണൽ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും അത് നമ്മുടെ നീതിന്യായ വ്യവസ്ഥ ഉടന്‍ തന്നെ ശക്തമായി നടപ്പിലാക്കുമെന്നും എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്."