‘സിനിമാ കോൺക്ലേവ് അനാവശ്യമായി പണവും സമയവും കളയാൻ’: ഫേസ്ബുക്ക് കുറിപ്പുമായി നടി രഞ്ജിനി

‘സിനിമാ കോൺക്ലേവ് അനാവശ്യമായി പണവും സമയവും കളയാൻ’: ഫേസ്ബുക്ക് കുറിപ്പുമായി നടി രഞ്ജിനി
Published on

സിനിമാ കോൺക്ലേവ് പണവും സമയവും വെറുതെ കളയാൻ മാത്രമേ ഉപകാരപ്പെടുകയൂള്ളൂ എന്ന് നടി രഞ്ജിനി. കോൺക്ലേവ് വിളിച്ച് ചർച്ച ചെയ്യേണ്ട യാതൊരു ആവശ്യവുമില്ലെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുകയാണ് വേണ്ടതെന്നും രഞ്ജിനി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയത് വിഡ്ഢിത്തമായിപ്പോയെന്ന് തോന്നുന്നുവെന്ന് രഞ്ജിനി പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷവും സിനിമാ മേഖലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കടലാസിൽ മാത്രമാണ്. നടപടികളിലേക്ക് കടക്കാത്തതുകൊണ്ട് മൊഴി കൊടുത്തവർ പേടിച്ചിരിക്കേണ്ട അവസ്ഥയാണ്. വളരെ സെൻസിറ്റീവായ വിഷയത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും അവർ കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com