rambha

"അഞ്ച് കുട്ടികൾ വേണമെന്നായിരുന്നു ആഗ്രഹം" - ദാമ്പത്യ ജീവിതത്തിലെ നിർണ്ണായക വെളിപ്പെടുത്തലുമായി നടി രംഭ | Actress Rambha

തന്റെ പ്രസവത്തെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെയാണ് രംഭ തുറന്നു പറച്ചിൽ നടത്തിയിരിക്കുത്.
Published on

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയെ അഭിനയ തികവിനാൽ ഇളക്കിമറിച്ച നടിയാണ് രംഭ(Actress Rambha). തമിഴ്,തെലുങ്ക്, കന്നഡ, മലയാളം തുടങ്ങ്യ ഭാഷകളിൽ ആരാധകരുള്ള രംഭ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തിലെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

തന്റെ പ്രസവത്തെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെയാണ് രംഭ തുറന്നു പറച്ചിൽ നടത്തിയിരിക്കുത്.

"എന്റെ ഭർത്താവിന്റെ അമ്മയ്ക്ക് അഞ്ച് മക്കളാണ്. അമ്മായിയമ്മയെ മറി കടന്ന് എനിക്കും അത്രയും കുട്ടികളെ പ്രസവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. അതുകൊണ്ട് ഇനി ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് താൻ പ്രസവിക്കുന്നത് അവസാനിപ്പിച്ചത്. മൂന്ന് തവണ പ്രസവിച്ചിട്ടും തനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ ഒന്നും വന്നിരുന്നില്ല." - എന്നും രംഭ പറയുന്നു.

Times Kerala
timeskerala.com