ബീച്ച് ലുക്കിലുള്ള പുതിയ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയ വാരിയർ. അതീവ ഗ്ലാമറസ്സായി കടൽത്തീരത്ത് ഉല്ലസിക്കുന്ന പ്രിയയുടെ ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ അവധി ആഘോഷിക്കുകയാണ്.
അജിത്ത് നായകനായെത്തിയ ‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ തമിഴ് പ്രേക്ഷകരുടെ ഇടയിലും വൈറലായിട്ടുണ്ട് പ്രിയ. ചിത്രത്തിലെ നടിയുട പെർഫോമൻസും ഡാൻസ് നമ്പറും തമിഴകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു.
‘മന്ദാകിനി’യാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ‘വിഷ്ണുപ്രിയ’ എന്ന ചിത്രത്തിലൂടെ ഈ വർഷം കന്നഡയിലും അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും ഇതിനോടകം പ്രിയ അഭിനയിച്ചു കഴിഞ്ഞു. ത്രി മങ്കീസ്, യാരിയാൻ 2 എന്നിവ ഈ വർഷം റിലീസ് ചെയ്തു. ‘ലവ് ഹാക്കേഴ്സ്’ എന്ന ഹിന്ദി ചിത്രമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത പ്രോജക്ട്.