കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന് ചുവടുവെച്ച് നടി പാർവതി ജയറാം - വീഡിയോ | Varaharoopam

"കാന്താര ടീമിനുള്ള എന്റെ വിനീതമായ സമര്‍പ്പണമാണിത്", വൈകാരികമായ കുറിപ്പ് വൈറൽ
Parvathi
Published on

കാന്താരയിലെ ‘വരാഹരൂപം’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ച് നടി പാർവതി ജയറാം. പാർവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോക്കൊപ്പം വൈകാരികമായൊരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ വീഡിയോ മക്കളായ കാളിദാസ് ജയറാം, മാളവിക ജയറാം എന്നിവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിട്ടുമുണ്ട്.

"കാന്താര മുതല്‍ ഈ സംഗീതം എന്നില്‍ ജീവിക്കുന്നു. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1-ലൂടെ അത് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് മനസ്സില്‍ തങ്ങിനില്‍ക്കുന്ന, ദൈവികമായ, അചഞ്ചലമായ ഒന്നായി. അഭൗമമായ സംഗീതമൊരുക്കിയ അജനീഷ് ലോക്‌നാഥിനും, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഈ സൃഷ്ടിക്ക് ജന്മം നല്‍കിയ അതുല്യ പ്രതിഭ ഋഷഭ് ഷെട്ടിക്കും സങ്കല്‍പങ്ങളെ ദൃശ്യകാവ്യമാക്കി മാറ്റിയ അരവിന്ദ് എസ്. കശ്യപിനും എന്റെ ഈ വിനീതമായ സമര്‍പ്പണമാണിത്. ഒടുവിലായി, ഏറ്റവും പ്രിയപ്പെട്ട എന്റെ രാജാവ് രാജശേഖരന്- എന്റെ ഭര്‍ത്താവ് ജയറാമിന്, ആത്മാവില്‍ തങ്ങിനില്‍ക്കുന്ന ഈ മാന്ത്രികതയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി." - പാർവ്വതി കുറിച്ചു.

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ വൈദഗ്ധ്യം തെളിയിച്ച കലാകാരിയാണ് പാർവതി. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന താരത്തിന്റെ മകള്‍ മാളവികയുടെ സംഗീത് നൈറ്റിനായി പാര്‍വതി അവതരിപ്പിച്ച നൃത്തവും ശ്രദ്ധനേടിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com