
കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. സംഘടനയിൽ നിന്ന് ഭാരവാഹികള്‍ കൂട്ടരാജി വച്ചിരുന്നു. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ നടി അഭിപ്രായപ്പെട്ടത് നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണസമിതിയുടെ രാജിയെന്നാണ്.
സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് പറഞ്ഞ നടി, ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്തുവിടാത്ത കാര്യത്തിൽ സർക്കാർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോരെന്നും, കമ്മിറ്റി ശിപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും അവർ വിമർശിച്ചു.
അപ്രതീക്ഷിതമായുള്ള കൂട്ടരാജി എന്ത് ധാർമ്മികത ഉയർത്തിപ്പിടിച്ചാണെന്ന് മനസിലാവുന്നില്ലെന്നാണ് പത്മപ്രിയ പറയുന്നത്.