വിഷുവിന് പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി നയൻതാര ചക്രവർത്തി. ഏവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ട് വീട്ടിൽ ഒരുക്കിയ വിഷുക്കണിക്ക് അരികിലിരിക്കുന്ന ചിത്രങ്ങളാണ് നടി, തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നയൻതാര പങ്കിട്ട ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി.
ഓഫ് വൈറ്റ്–ഗോൾഡൻ കോംബിനേഷനിലുള്ള സ്കർട്ടും ഓഫ് ഷോൽഡർ ക്രോപ് ടോപ്പും ആണ് നയൻതാരയുടെ വേഷം. അരപ്പട്ട ഉൾപ്പെടെ വസ്ത്രത്തിനനുയോജ്യമായ വിധത്തിലുള്ള ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. ഓപ്പൺ ഹെയർസ്റ്റൈൽ ആണ് നയൻതാര തിരഞ്ഞെടുത്തത്. വിഷുവിനെ അനുസ്മരിപ്പിച്ച് തലമുടിയിൽ കണിക്കൊന്നയും ചൂടിയിരിക്കുന്നു.
2006 ൽ ‘കിലുക്കം കിലുകിലുക്കം’ എന്ന സിനിമയിലൂടെയാണ് നയൻതാര ചക്രവർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.