കൊച്ചി : ഐ ടി മേഖലയിൽ ജോലി ചെയ്യുന്നയാളെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഘത്തിൽ നടി ലക്ഷ്മി മേനോനും ഉൾപ്പെട്ടതായി വിവരം. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളുടെ തെളിവുകൾ ഉൾപ്പെടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. (Actress Lakshmi Menon involved in Kochi kidnapping case )
നടിയും സംഘവും നടുറോഡിലാണ് കാർ തടഞ്ഞ് പരാക്രമം നടത്തിയത്. മറ്റൊരു കാറിൽ നിന്നും യുവാവിനെ വലിച്ചിറക്കി മറ്റൊരു വാഹനത്തിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
സംഭവമുണ്ടായത് ഓഗസ്റ്റ് 24ന് രാത്രിയിൽ ആയിരുന്നു. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടി ഒളിവിലാണ് എന്നാണ് വിവരം.