ചെന്നൈ: നടി കാവ്യ മാധവൻ്റെ പിതാവ് പി മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. കാസർകോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയാണ്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും.
ശ്യാമളയാണ് ഭാര്യ. മക്കൾ:: മിഥുൻ (ഓസ്ട്രേലിയ), കാവ്യാ മാധവൻ. മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.