പിറന്നാളിനോടനുബന്ധിച്ച് നടി കാജൽ അഗർവാൾ പങ്കുവച്ച ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നു. മാലി ദ്വീപിൽ കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന കാജളിനെ ചിത്രങ്ങളിൽ കാണാം. ഭർത്താവിനും കുഞ്ഞിനുമൊപ്പം സഹോദരി നിഷ അഗർവാളും മാലിദ്വീപിൽ ഒപ്പമുണ്ടായിരുന്നു.
സ്വിം സ്യൂട്ടിലും നടി പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയില്‍ ഗ്ലാമർ വേഷങ്ങളാൽ ആരാധകരെ നേടിയ നടി ഒരിടവേളയ്ക്കുശേഷമാണ് സ്വിം സ്യൂട്ട് അണിഞ്ഞെത്തുന്നത്.
2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. 2022ൽ ഇവർക്കു കുഞ്ഞു പിറന്നു.
സൽമാൻ ഖാൻ നായകനായ ‘സിക്കന്ദറി’ലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിഷ്ണു മഞ്ജുവിന്റെ ‘കണ്ണപ്പ’യാണ് നടിയുടെ പുതിയ റിലീസ്. ചിത്രത്തിൽ അതിഥിവേഷത്തിലാണ് കാജൽ എത്തുന്നത്. ഇന്ത്യൻ 3, രാമായണം എന്നിവയാണ് കാജൽ അഗർവാളിന്റെ പുതിയ പ്രോജക്ടുകൾ.