കൊച്ചി : നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അവതാരകയായ ധന്യ വർമയാണ് അർച്ചന കവിയുടെ വിവാഹ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അർച്ചനയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ധന്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. “എന്റെ പ്രിയപ്പെട്ടവൾ വിവാഹിതയായി,” എന്നും ധന്യ കുറിച്ചു. മിന്നുകെട്ടിന്റെ ദൃശ്യങ്ങളും ധന്യ ഷെയർ ചെയ്തിട്ടുണ്ട്.
തന്റെ പങ്കാളിയെ കണ്ടെത്തി എന്ന സൂചന അർച്ചന കവി നേരത്തെ തന്നെ നൽകിയിരുന്നു. ഏറ്റവും മോശം തലമുറയിലെ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താൻ തിരഞ്ഞെടുത്തു എന്നാണ് അർച്ചന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലാവർക്കും അതിന് സാധിക്കട്ടെ എന്നും നടി ആശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് വിവാഹ വാർത്ത വരുന്നത്.
അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016 ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2021 ല്‍ പിരിയുകയായിരുന്നു.