ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു |Actor vijay devarakonda

വിജയ് ദേവരകൊണ്ടയും മറ്റ് രണ്ട് പേരും കാറിലുണ്ടായിരുന്നു.
Vijay Devarakonda
Published on

ചെന്നൈ : തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട ഒരു വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജോഗുലാംബ ജില്ലയിലെ ദേശീയപാത 44 ൽ വെച്ചാണ് സംഭവം.വിജയ് ദേവരകൊണ്ടയും മറ്റ് രണ്ട് പേരും കാറിലുണ്ടായിരുന്നു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ താ​രം സ​ഞ്ച​രി​ച്ച കാര്‍ ഒരു ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് ചെ​റി​യ കേ​ടു​പാ​ടു​ക​ളെ സം​ഭ​വി​ച്ചു​ള്ളു.

അതേ സമയം, വിജയ്-രശ്മിക വിവാഹനിശ്ചയം മൂന്ന് ദിവസം മുമ്പ് ഒക്ടോബർ 3 ന് നടന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്നിരുന്നാലും, ഇരു താരങ്ങളും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.ഇവരുടെ വിവാഹം 2026 ഫെബ്രുവരിയിൽ നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Related Stories

No stories found.
Times Kerala
timeskerala.com