നടന് സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി ; ഖത്തറും യുഎഇയും സന്ദർശിക്കാം |Actor siddique
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. 19 മുതൽ അടുത്തമാസം 18 വരെ യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തനിക്ക് വിദേശത്ത് ചില സിനിമാ ചിത്രീകരണങ്ങളും ചില ചടങ്ങുകളിലും പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പാസ്പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയെ സമീപിച്ചത്.
2016ൽ മസ്ക്കറ്റ് ഹോട്ടലിൽ യുവ നടിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി.തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നതായിരുന്നു ജാമ്യം അനുവദിക്കുന്ന വേളയിലെ ഒരു ഉപാധി. ഈ വ്യവസ്ഥയിലാണ് കോടതി ഇളവ് നല്‍കിയത്.
