Shanavas : നടൻ ഷാനവാസിന് അന്തിമോപചാരം അർപ്പിച്ച് സിനിമാ - സീരിയൽ ലോകം: പൊതുദർശനം തുടരുന്നു, സംസ്ക്കാരം വൈകുന്നേരം 5 മണിയോടെ

രാവിലെ പത്തരയ്ക്കാണ് വഴുതക്കാട്ടെ വസതിയിൽ പൊതുദർശനം ആരംഭിച്ചത്
Shanavas : നടൻ ഷാനവാസിന് അന്തിമോപചാരം അർപ്പിച്ച് സിനിമാ - സീരിയൽ ലോകം: പൊതുദർശനം തുടരുന്നു, സംസ്ക്കാരം വൈകുന്നേരം 5 മണിയോടെ
Published on

തിരുവനന്തപുരം : നടൻ പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസിന് അന്തിമോപചാരം അർപ്പിച്ച് സിനിമാ-സീരിയൽ ലോകം. അദ്ദേഹം വൃക്ക രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. (Actor Shanavas passes away )

ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. രാവിലെ പത്തരയ്ക്കാണ് വഴുതക്കാട്ടെ വസതിയിൽ പൊതുദർശനം ആരംഭിച്ചത്. ഇവിടെയെത്തിയ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഇന്ന് വൈകുന്നേരം 5 മണിയോടെ പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംസ്ക്കാരം നടക്കുന്നത്. ഷാനവാസ് 50ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com