തിരുവനന്തപുരം : പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. മരണം സംഭവിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ്. (Actor Shanavas passes away)
അദ്ദേഹം 50ലേറെ സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.
ആരോഗ്യ നില വഷളായതോടെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച്ച വൈകുന്നേരം പാളയം ജമാഅത്ത് ഖബർസ്ഥാനിൽ ആണ് സംസ്ക്കാരം നടക്കുന്നത്.