
ചെന്നൈ: വിവാഹമോചനവുമായി ബന്ധപ്പെട്ട് നടൻ രവി മോഹനും ആരതിയും ചെന്നൈ കുടുംബ കോടതിയിൽ ഹാജരായി. വിവാഹബന്ധം തുടരാൻ തനിക്ക് താല്പര്യമില്ലെന്ന് രവി വ്യക്തമാക്കി. എന്നാൽ ഭാര്യ ആരതി തനിക്ക് പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ബുധനാഴ്ച രവി മോഹൻ തൻ്റെ വിവാഹമോചന ആവശ്യം കോടതിയിൽ വീണ്ടും ഉന്നയിച്ചു. ആരതിയുടെ ആവശ്യം നിരസിക്കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. ഇരുകക്ഷികളോടും അവരുടെ ഹർജികൾ പുനഃപരിശോധിക്കാൻ നിർദ്ദേശിച്ച ജഡ്ജി വിഷയം പരിഗണിക്കുന്നത് ജൂൺ 12-ലേക്ക് മാറ്റി.
രവിയോടും ആരതിയോടും പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥ ചർച്ച നിർദേശിച്ചിരുന്നു. എന്നാൽ ഇരുവരും സിറ്റിങ്ങിൽ പങ്കെടുക്കുയും ചെയ്തില്ല. ഇതോടെയാണ് മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി അധികൃതർ കോടതിയെ അറിയിച്ചു. തുടർന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വീഡിയോ കോൺഫറൻസിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. ഫെബ്രുവരി 15നായിരുന്നു ഇതിനു മുമ്പ് കോടതി ഈ കേസിൽ വാദം കൂടിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ആരതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.